Posts

പ്രളയം പിൻവാങ്ങുമ്പോൾ

Image
2018 ലെ ആഗസ്റ്റ് കേരളത്തിന്  ഒരിക്കലും മറക്കാനാവാത്ത പ്രളയദുരിതം ഏല്പിക്കുകയുണ്ടായി. അതിൻ്റെ പശ്ചാത്തലത്തിൽ കുറിച്ചിട്ട ചില ചിന്തകളാണ് സഹൃദയ വായനക്കാരുമായി പങ്കുവെയ്ക്കുവാൻ ശ്രമിക്കുന്നത്. പരാജയങ്ങൾ വിജയത്തിന് വഴികാട്ടിയായി മാറുമെന്നതിനാൽ ഭാവിയെ കരുതിയിരിക്കണമെന്ന് പറഞ്ഞുവെയ്ക്കുക മാത്രം. പ്രളയം പിൻവാങ്ങുമ്പോൾ (ലേഖനം)      2018 ലെ അസാധാരണ വർഷപാതം കേരളത്തിന്റെ സാമൂഹികജീവിത ക്രമത്തെ നിനച്ചിരിക്കാത്ത വിധം തച്ചുടച്ചുകളഞ്ഞു. പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ച് മുൻകാലങ്ങളിൽ നാം വേവലാതിപ്പെട്ടത് എത്രമാത്രം ന്യായമായിരുന്നു എന്നതിന് ഉപോൽബലകം. അനുഭവങ്ങളോളം പാഠം പഠിക്കുവാൻ ഉതകുന്ന മറ്റൊന്നും ഇല്ലതന്നെ. ഒരു പ്രാദേശിക ദുരിതാശ്വാസ ക്യാമ്പിലെ സന്ദർശനമാണ് ഇക്കാര്യം അടിവരയിട്ടുപറയാൻ പ്രേരണയായത്. നാട്ടിൽ പതിവായി കാണാറുള്ള ഏതാനും കുടുംബങ്ങളായിരുന്നു അവിടെ. എല്ലാവരും ശോകമൂകമായി ഇരിക്കുന്നതുകണ്ടപ്പോൾ വിഷമം തോന്നി. സാമ്പത്തിക സ്വാശ്രയത്തിന്റേയും അതിജീവനത്തിന്റേയും മാർഗ്ഗങ്ങൾ എന്ന നിലയ്ക്കാണ് പലരും ദുരന്ത സാധ്യത തൃണവൽഗണിച്ച് കിട്ടിയ ഭൂമിയിൽ വീടും കൃഷിയും ഒരുക്കിയെടുത്തത്. അതിവൃഷ്ടി താൽക്കാലികമാ